കണ്ണിയംപുറത്ത് ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി വിശ്വനാഥ് മേ സ്ത്രി യാണ് പിടിയിലായത്. രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ചി കിത്സ നടത്തിവരികയായിരുന്നു ഇയാള്‍
പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കണ്ണിയംപുറത്ത് ചികിത്സ നടത്തിയിരുന്ന പശ്ചിമബം ഗാള്‍ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പിടിയിലായത്. രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ചികിത്സ നടത്തിവരികയായിരുന്നു ഇയാള്‍. ആയുര്‍വേദത്തിന് പുറമേ അലോപ്പതി ചികി ത്സയും നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരെ പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നട ത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.
ഇയാള്‍ക്കെതിരെയുള്ള പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈ മാറി. തുടര്‍ന്ന് ആരോഗ്യവിഭാഗം ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് വ്യാജ ഡോക്ടറാ ണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 36 കാരനായ വിശ്വനാഥിനെ ഒറ്റ പ്പാലം പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡോക്ടര്‍മാരായ എസ് ഷിബു, ആയുര്‍വേദ ഡ്രഗ് ഇന്‍സ് പെക്ടര്‍മാരായ എസ് ബി ശ്രീജന്‍, അധീഷ് സുന്ദര്‍ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോ ധന നടത്തി.
ഇയാളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 15 വര്‍ഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരു ന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേ സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.










