പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. 39 ഇടത്താണ് ബിജെപി മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക വിധിയാകും. റിപ്പബ്ലിക് ടിവി- സിഎന്‍എക്‌സ് ഒഴികെയുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതല്‍ 176 സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 147 സീറ്റുകളെങ്കിലും നേടണം.
തമിഴ്?നാട്ടില്‍ ഡി.എം.കെ സഖ്യത്തിനാണ് ആദ്യ നേട്ടം. 53 മണ്ഡലങ്ങളിലെ ആദ്യഫലങ്ങള്‍ പുറത്തുവന്ന ബംഗാളില്‍ ബി.ജെ.പി 33 ഇടത്തും തൃണമൂല്‍ 29 മണ്ഡലങ്ങളിലും മുന്നിലാണ്. ഒരു സീറ്റ് ഇടതുപക്ഷത്തിന് സാദ്ധ്യത നല്‍കുന്നു.
ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട അസമില്‍ ആദ്യഫല സൂചനകള്‍ വന്ന ഒമ്പതിടത്ത് ബി.ജെ.പിക്കാണ് മേല്‍ക്കൈ. കോണ്‍ഗ്രസ് സഖ്യം നാലിടത്ത്? മുന്നില്‍ നില്‍ക്കുന്നു.തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ്? ആദ്യ സൂചനകള്‍.
ഒമ്പതിടത്ത് ഡി.എം.കെ സഖ്യം മുന്നില്‍ നില്‍ക്കുന്നു. എ.ഡി.എം.കെ സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു.