മഴക്കെടുതിയില്‍ അകപ്പെട്ട നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു
ഫ്യുജെയ്‌റ : വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴക്കെടുതിയില്‍ പെട്ട് നിരവധി പേര്‍. പലയിടങ്ങളിലും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ ഹോട്ടലുകളിലേക്ക് മാറ്റി.
മഴക്കെടുതി തുടരുന്നുണ്ടെങ്കിലും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഴമൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി സാമൂഹിക വികസന മന്ത്രാലയം പുനരധിവാസം ഏര്‍പ്പെടുത്തി. രണ്ടായിരം പേരെ താമസിപ്പിക്കാനാകാവുന്ന പാര്‍പ്പിട യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
മലയാളികളുടേതുള്‍പ്പടെ നിരവധി സന്നദ്ധ സംഘടനകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.











