പരീക്ഷാനടത്തിപ്പ് ക്രമീകരണങ്ങള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാവധിക്ക് അടുത്തായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാനടത്തിപ്പ് ക്രമീകരണങ്ങള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ കോണില്‍ നിന്നും ഉയര്‍ന്നി രുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
എസ് എസ്എല്‍സി , ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ത്തിന് നിര്‍ദ്ദേശിക്കപ്പെട്ട അധ്യാപകര്‍ കൊവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കും. ഓണ്‍ ലൈന്‍ അഡ്വൌസിന്റെ വേഗത വര്‍ധിപ്പിക്കാന്‍ പിഎസ്സിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.