ഭാര്യ പ്രിയങ്കയുടെ ആത്മഹത്യ കേസില്‍ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജിനെ 14 ദിവസം റിമാന്‍ഡില്‍. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തു
തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
ഭാര്യയുടെ ആത്മഹത്യാ കേസില്‍ പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അങ്കമാലിയില്‍ നിന്നും നെടുമങ്ങാട് ഡി വൈ എസ്പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. സഹോദരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഉണ്ണിരാജയുടെ ഭാര്യാ സഹോദരന്‍ പൊലീസി ല്‍ പരാതി നല്‍കിയിരുന്നു.
മെയ് 12ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനു ളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെ ത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും ആഴ്ചകള്‍ക്ക് മുന്‍പാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായി പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ അന്വേഷണം തുടരുന്നതിനി ടെയാണ് അറസ്റ്റ്. ഭര്‍ത്തൃപീഡനമാണ് മരണകാരണ മെന്ന് പ്രിയങ്കയുടെ കുടുംബം ആരോപി ച്ചിരുന്നു.
2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹി തരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പല ആവശ്യങ്ങള്‍ പറഞ്ഞ് ഉണ്ണി രാജന്‍ പി ദേവ് പണം തട്ടിയെന്നും കുടുംബം പറയുന്നു.
കൊച്ചിയില്‍ ഫ്ലാറ്റ് വാങ്ങാനും കാറെടുക്കാനുമുള്‍പ്പടെ പ്രിയങ്കയുടെ വീട്ടുകാരോട് പണം ആവശ്യ പ്പെട്ടു. പല തവണയായി മൂന്ന് ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച അങ്കമാലിയിലെ വീട്ടില്‍ നിന്ന് പ്രിയങ്കയെ ഇറക്കിവിട്ടതാണെന്നും കുടുംബം പറയുന്നു. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ കുടംബം പൊലീസിന് കൈമാറിയിരുന്നു.