ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോഭകര്‍ ഗോതബായ രജപക്സെ യുടെ നീന്തല്‍ക്കുളത്തില്‍ കുളിച്ച് ഉല്ല സിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ പുറ ത്ത്. പ്രസിഡന്റിന്റെ വസതിയിലെ ഗോ തബായയുടെ കിടപ്പുമുറിയും അടുക്കളയും വരെ പ്രതിഷേധക്കാര്‍ കയ്യടക്കി.
കൊളംബോ : സംഘര്‍ഷ ഭൂമിയായി മാറിയ ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോ ഭകര്‍ ഗോതബായ രജപക്സെയുടെ നീന്തല്‍ക്കുളത്തില്‍ കുളിച്ച് ഉല്ല സിക്കുന്ന പ്രതിഷേധക്കാരുടെ വി ഡിയോ പുറത്ത്. പ്രസിഡന്റിന്റെ വസതിയിലെ ഗോതബായയുടെ കിടപ്പുമുറിയും അടുക്കളയും വരെ പ്രതിഷേധക്കാര്‍ കയ്യടക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവ ശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ അടുത്തു നില്‍ക്കാന്‍ പോലും സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കാതിരുന്ന, ചില യുവാക്കള്‍ ലഭിച്ച അസുല ഭാവസരം വിട്ടുകളഞ്ഞില്ല. ഏതാ നും പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തി തിമിര്‍ത്തപ്പോള്‍, ചിലര്‍ സെല്‍ഫി എടുത്താണ് തൃപ്തിയടഞ്ഞത്. ഇവിട ത്തെ അടുക്കളയും പ്രതിഷേധക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലെ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രസി ഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും പ്ര ക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈ ന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്സെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ടു.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കൊളംബോയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുക യാണ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയപാര്‍ട്ടി കളുടെയും അടിയന്തരയോഗം വിളിച്ചു. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രി സ്പീക്കറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ ട്രെയിനു കള്‍ അടക്കം പിടിച്ചടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
People tired of 7 mons of fuel, food & medicine shortage break an illegal curfew in #SriLanka to burst into the premises of President Gotabaya Rajapaksa's house. Here they are in his swimming pool. https://t.co/XYIOwDU4U9
— Rohini Mohan (@rohini_mohan) July 9, 2022











