സ്ട്രോംഗ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ പത്ത് നയാപൈസയില്ലന്ന് പൊലീസ്. പൊ ലീസ് അന്വേഷണം ശക്തമാക്കിയതോടെ തന്റെ വിവാഹമോതിരം വിറ്റാണ് പൊള്ളാച്ചിയിലേക്ക് രക്ഷപെട്ടതതെന്ന് റാണ് പൊലീസിനോട് പറഞ്ഞു
കൊച്ചി : സ്ട്രോംഗ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ പ്രവീണ്‍ റാ ണയുടെ അക്കൗണ്ടില്‍ പത്ത് നയാപൈസയില്ലന്ന് പൊലീസ്. പൊലീ സ് അന്വേഷണം ശക്തമാക്കി യതോടെ തന്റെ വിവാഹമോതിരം വിറ്റാണ് പൊള്ളാച്ചിയിലേക്ക് രക്ഷപെട്ടതതെന്ന് റാണ് പൊലീസി നോട് പറഞ്ഞു. റാണയുടെ അക്കൗണ്ടില്‍ പണമില്ലന്ന് വാര്‍ത്ത പുറത്ത് വന്നതോടെ നിക്ഷേപകര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
പൊളളാച്ചിയിലേക്ക് രക്ഷപെടുമ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്നത് 75000 രൂപ മാത്രമാണെന്നാണ് പ്രവീ ണ്‍ റാണ പൊലീസിനോട് പറഞ്ഞത്. കോയമ്പത്തൂരില്‍ വച്ചാണ് വിവാഹമോതിരം വിറ്റത്. തന്റ സുഹൃ ത്തായ ഷൗക്കത്തിന് 16 കോടി രൂപ കടമായി നല്‍കിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇ യാളെ രക്ഷപെടാന്‍ സഹാ യിച്ച രണ്ട് അംഗരക്ഷകരെ പൊലീസ് കസ്റ്റഡിയിലെടു ത്തിട്ടുണ്ട്. പ്രവീണ്‍ റാണയുടെ കൊച്ചിയിലെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തുമ്പോള്‍ അവിടെ നിന്ന് രക്ഷപെട്ട ഇയാളെ സുഹൃത്തുക്കള്‍ കെ എസ് ആര്‍ ടി സ്റ്റാന്‍ഡിലെത്തിച്ചു. അവിടെ നിന്ന് അങ്കമാലിയിലെത്തിയ റാണ ബ ന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്.
എന്നാല്‍ പണമില്ലന്നുള്ളത് ഇയാളുടെ മറ്റൊരു തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചില ഇടനിലക്കാര്‍ നിക്ഷേപകരെ ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് സൂചന നല്‍കി. കേസ് പിന്‍വ ലിച്ചാല്‍ ചെക്കുകള്‍ നല്‍കാമെന്നും എന്നാല്‍ റാണ ജയിലില്‍ പോയാല്‍ പിന്നെ പണം കിട്ടുന്ന പ്രശ്ന മില്ലന്നുമാണ് ഇവര്‍ നിക്ഷേപകരെ ഭീഷണിപ്പെടുത്തുന്നത്. നിലവില്‍ 22 കേസുകളാണ് നിക്ഷേപ ത്തട്ടിപ്പില്‍ റാണയ്ക്കെ തിരെ എടുത്തിരിക്കുന്നത്.