ഗള്‍ഫില്‍ നിന്നും എത്തിയ പ്രവാസി യുവാനിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘമെന്ന് സംശയമെന്ന് പോലീസ് സംശയിക്കുന്നു
ദുബായ് \ കാസര്‍കോട് : പ്രവാസി യുവാവിനെ അജഞാത സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ പൈവെളിഗെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോളര്‍ കടത്ത് സംഘമാണെന്ന് പോലീസ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് .
ദുബായിയില്‍ നിന്നും മംഗാലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാസര്‍കോട് സ്വദേശി അബുബക്കര്‍ സിദ്ദിഖിനെയാണ് (32) അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച ശേഷം ആശുപത്രിയിലെത്തിച്ച് കടന്നു കളഞ്ഞത്.
അബൂബക്കറിനെ മൃതപ്രായനായ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഇയാള്‍ മരണമടഞ്ഞു. എന്നാല്‍. ഇയാളെ ആശുപത്രിയില്‍ എത്തിച്ച രണ്ടു പേരും കടന്നു കളയുകയായിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ, അബുബക്കറിന്റെ സഹോദരങ്ങളായ അന്‍വര്‍, ബന്ധു അന്‍സാരി എന്നിവരെ ഇതേ സംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇവരെ മര്‍ദ്ദിച്ച ശേഷം അബുബക്കറിനെ ദുബായിയില്‍ നിന്നും വിളിച്ചു വരുത്തുകയായിരുന്നു.
മംഗലാപുരത്ത് വിമാനമിറങ്ങിയ ശേഷം അബൂബക്കറിനെ കുറിച്ച് യാതൊരു വിവരമുമില്ലായിരുന്നു. പിന്നീടാണ് ഇയാളെ രാത്രിയോടെ കാസര്‍ഗോഡ് ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയില്‍ അവശ നിലയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കാല്‍പാദത്തിനടിയില്‍ രക്തം കട്ടപിടിച്ച നിലയില്‍ നീല നിറമുണ്ട്. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയതിനെ തുടര്‍ന്നാണ് അബുബക്കര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.