പ്രവാസികൾക്ക് ധന സമ്പാദനത്തിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് മുന്നിൽ
കുവൈത്ത് സിറ്റി : പ്രവാസികൾക്ക് ധന സമ്പാദനത്തിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടി കയിൽ കുവൈത്ത് മുന്നിൽ.ജർമ്മൻ കമ്പനിയായ ഇന്റർനേഷൻസ് നടത്തിയ സർവേയിലാണു ഇക്കാ ര്യം സൂചിപ്പിക്കുന്നത്.പ്രവാസികളുടെ വ്യക്തിഗത ധനകാര്യ സൂചികയിൽ ആഗോളതലത്തിൽ കുവൈ ത്ത് 45-ാം സ്ഥാനത്ത് എത്തി മികച്ച പ്രകടനം കാഴ്ച വെച്ചു.
കുവൈത്തിൽ നിന്നു സർവേയിൽ പങ്കെടുത്ത 76% പ്രവാസികളും തങ്ങളുടെ സാമ്പത്തിക വരുമാനം സുഖപ്രദമായ ജീവിതത്തിന് പര്യാപ്തമാണെന്ന് കരുതുന്നു.എങ്കിലും സർവ്വേയിൽ 37% പേർ മാത്രമാണു കുവൈത്തിലെ തങ്ങളുടെ ജീവിതം സന്തുഷ്ടകരമാണെന്ന് അഭിപ്രായപ്പെട്ടത്.
സർവ്വേ പ്രകാരം പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടി കയിലും ഏറെ മുന്നിലാണു കുവൈത്ത്. തങ്ങളുടെ തൊഴിൽ അവസരങ്ങളിലും, ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥയിലും ഭൂരിഭാഗം പേരും അതൃപ്തി പ്രകടിപ്പിച്ചു.
പ്രവാസികൾക്ക് ഏറ്റവും മോശം ജീവിത നിലവാരമാണ് കുവൈത്തിൽ നില നിൽക്കുന്നതെന്നും സർവ്വേ ക്ക് ആധാരമാക്കിയ 5 ഉപ സൂചകങ്ങളിൽ 3 എണ്ണത്തിലും ഒടുവിലാണു കുവൈത്തിന്റെ സ്ഥാനം എന്നും സർവ്വേയിൽ പറയുന്നു.സർവ്വേയിൽ പങ്കെടുത്ത പ്രവാസികളിൽ 79% പേരും കുവൈത്തിൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നു.
എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ദുർബലമാണെന്നും സർക്കാർ സേവനങ്ങൾ പരി സ്ഥിതി സൗഹൃദമല്ലെന്നും പൊതുഗതാഗത സംവിധാനം ഏറ്റവും മോശമാണെന്നും പ്രതികരിച്ചു. സർ വേയിൽ പങ്കെടുത്ത കുവൈത്തിലെ മൂന്നിലൊന്ന് പ്രവാസികളും തങ്ങളുടെ ജോലിക്ക് ന്യായമായ വേ തനം ലഭിക്കുന്നുണ്ടെന്നും അഭിപ്രായം പ്രകടിപ്പിച്ചു.
പ്രതികരിച്ചവരിൽ 65% പേരും കുവൈത്ത് സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയിൽ ഇപ്പോഴും അസം തൃപ്തരാണ്.












