Web Desk
അബുദാബി: യുഎഇ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും ഉപാതികളോടെ നിര്‍ദ്ധിഷ്ട സ്ഥലങ്ങളിലേക്ക് യാത്രാനുമതി നല്‍കി വിദേശകാര്യമന്ത്രാലയം. യാത്ര ചെയ്യാനുള്ള വ്യവസ്ഥകളും നടപടി ക്രമങ്ങളും പിന്നീട് അറിയിക്കും.
കൊഴിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഫെഡറൽ അതോറിറ്റി, നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
യാത്രചെയ്യാന്‍ അനുമതിയുള്ള സ്ഥലങ്ങളും ആളുകളുടെ പട്ടികയും പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. മടക്കയാത്രയ്ക്ക് മുന്‍പും ശേഷവും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും പ്രഖ്യാപിക്കും.