ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു
ദുബായ്: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹച ര്യ ത്തില്‍ ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏപ്പെടുത്തി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എ ന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാ ന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഒമാനിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് സുപ്രിം കമ്മറ്റി ഉത്തരവ് തിരിച്ചടിയായി.
ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടും ബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കി.
സുപ്രീം കമ്മിറ്റിയുടെ പ്രവേശന വിലക്ക് എത്ര ദിവസത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഉടനെ യൊന്നും ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അവധിക്ക് ഇന്ത്യയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഒമാനിലേക്ക് മടങ്ങാനുള്ള ഒരുക്കം അനിശ്ചിതമായി മുടങ്ങും.