പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ല ണ മെന്ന് പരസ്യമായി പറഞ്ഞത്
ന്യൂഡല്‍ഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശ ര്‍മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എഐഎം ഐ എംഎംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണമെന്ന് പരസ്യമായി പറഞ്ഞത്. നബിയെ നിന്ദിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഇത് തുടര്‍ന്നും ആവര്‍ ത്തിക്കുമെന്നും നേതാവ് പറയുന്നു.
”നബിയെ നിന്ദിച്ച നൂപുര്‍ ശര്‍മയെ തൂക്കിലേറ്റുകയാണ് വേണ്ടത്. അവരെ വെറുതെ വിട്ടാല്‍ ഇത്ത രം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. മതങ്ങളെയും ദൈവങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കണം” ഇംതിയാസ് ജലീ ല്‍ പറഞ്ഞു. ഇസ്ലാം ഒരു സമാധാനപരമായ മത മാണെന്നും എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ കാരണം ജനങ്ങള്‍ ക്ഷുഭിതരാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.