ഏപ്രില്‍ 24ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെ കുഴ ഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുത രമായിരുന്നു.
കോഴിക്കോട്: പ്രമുഖ സിനിമാതാരം മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഏപ്രില്‍ 24ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീഴുകയാ യിരുന്നു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴി ക്കോട്ടെ സ്വകാര്യ ആശുപ ത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായ തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുത രമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചി രിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹമ്മദ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. കോഴിക്കോടന്‍ സംഭാഷണശൈലിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.