യുഎഇയിലെ ആദ്യകാല വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപകനുമായ തൃശൂര്‍ നാട്ടികയി ലെ മുസലി യാം വീട്ടില്‍ കുഞ്ഞാമു അബ്ദുള്ള അന്തരിച്ചു.ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ പി തൃസഹോദരനാണ് അന്തരിച്ച എംകെ അബ്ദുള്ള
തൃശൂര്‍:യുഎഇയിലെ ആദ്യകാല വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപകനുമായ തൃശൂര്‍ നാട്ടികയിലെ മു സലിയാം വീട്ടില്‍ കുഞ്ഞാമു അബ്ദുള്ള(എം കെ അബ്ദുള്ള-84) അന്തരിച്ചു.കബറടക്കം ശനിയാഴ്ച രാവി ലെ 11.30ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വെള്ളി യാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
ഖദീജ കുട്ടിയാണ് ഭാര്യ.സൗദ,എം.എ.ആസിഫ്,നസീമ,ഡോ.മുംതാസ്,എം.എ.ഷാനവാസ് എന്നിവരാണ് മക്കള്‍. മരുമക്കള്‍:പി എ അബ്ദുല്‍ ഗഫൂര്‍,പി എം ഗഫൂര്‍, ഡോ.മുഹമ്മദ് റിയാസ്.പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ പിതാവിന്റെ സഹോദരനാണ് അന്തരിച്ച എം കെ അബ്ദുള്ള.