അനില്‍ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.54 വയസ്സായിരു ന്നു. ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയി ജോലി ചെയ്തു വരികയായിരു ന്നു. ഉറക്കത്തിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പരേതനായ രാധാകൃഷ്ണന്‍ നായരുടെയും സതി ദേവിയുടെയും മകനാണ്. കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപിക സിന്ദു എസ് ആണ് ഭാര്യ. മകന്‍ നാരയണന്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാ ത്ത്) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാധ്യമ പ്രവര്‍ ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തി ന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.