ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് യുവമോര്‍ച്ച നേതാക്കളായ എട്ടുപേരാണ് രാജിവെച്ചത്. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്ക് രാജി കത്ത് നല്‍കി
കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നടപ ടികളില്‍ പ്രതിഷേധിച്ച് ദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച നേതാക്കളായ എട്ടുപേരാണ് രാജിവെച്ചത്.
ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂര്‍, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്സല്‍, എന്‍ റമീസ് തുടങ്ങി വരാണ് രാജിവെച്ചത്.
ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്. ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാന ത്തിന് ഹാനികരമായത് കൊണ്ട് രാജി സമര്‍പ്പിക്കുന്നുയെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചത്.
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ രാജ്യവ്യാപകമാ യി പ്രതിഷേധം അലയടിക്കുകയാണ്. അതിനിടെയാണ് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ കൂട്ട രാജി നടത്തി പ്രതിഷേധിച്ചിരിക്കുന്നത്.