യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസി ഡന്റ് വ്ളാദിമര്‍ പുടിനുമായി ചര്‍ച്ച നടത്തി. യുക്രൈനില്‍ ഷെല്ലാ ക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുടി നുമായി പ്രധാനമന്ത്രി വീണ്ടും ആശയവിനിമയം നടത്തി യത്
ന്യൂഡല്‍ഹി:യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനു മായി ചര്‍ച്ച നടത്തി. യുക്രൈ നില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പി ന്നാലെയാണ് പുടിനുമായി പ്രധാനമന്ത്രി വീണ്ടും ആശയവിനിമയം നടത്തുന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ യാണ് ഇരു നേതാക്ക ളും ചര്‍ച്ച നടത്തുന്നത്.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറ ത്തെത്തിക്കാന്‍ മോദി പുടിന്റെ സഹായം ആവശ്യപ്പെട്ടു. നേരത്തെ യും ഇന്ത്യക്കാരുടെ സുരക്ഷിതത്വ ത്തില്‍ ആശങ്കയറിച്ച് മോദി പുടി നുമായി സംസാരിച്ചിരുന്നു. പ്രശ്നം നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, 17,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാ ദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണി ക്കൂറിനുള്ളില്‍ ഇന്ത്യയില്‍ തിരികെയെത്തിയവരുടെ എണ്ണം 3,352 ആണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുക്രൈനിലെ രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.യുക്രൈനിലെ ഖാര്‍കീവില്‍ റഷ്യയുടെ ആക്രമണ ങ്ങള്‍ തുടരുകയാണ്. ഇതിന്റെ പശ്ചാ ത്തലത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഏവരും എത്രയും വേഗം ഖാര്‍കീവ് വിടണമെന്ന് എം ബസി ആവശ്യപ്പെട്ടിരുന്നു. കാല്‍നട യാത്രയായിട്ടെങ്കിലും ഖാര്‍കീവില്‍ നിന്നും പുറത്തുകടക്കണമെ ന്നാ ണ് എംബസിയുടെ ആവശ്യം. പ്രാദേശിക സമയം ആറ് മണിയ്ക്ക് മുന്‍പ് ഒഴിയാനാണ് നിര്‍ദ്ദേശം നല്‍കിയി രിക്കുന്നത്. ഇന്ത്യക്കാരെ രാത്രിയ്ക്ക് മുന്‍പ് മാറ്റാന്‍ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറി യിച്ചു.











