24ന് തിങ്കളാഴ്ച വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച. എട്ട് സഭാമേലധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏ കോപനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡോ.കെ.എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സം സ്ഥാനത്തെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നട ത്തും. 24ന് തിങ്കളാഴ്ച വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച. എട്ട് സഭാ മേലധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏ കോപനത്തിന് ചുക്കാന്‍ പിടിക്കുന്ന ഡോ.കെ.എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാ തോലിക്ക (ഓര്‍ത്തഡോക്‌സ് സഭ), ജോസഫ് മാര്‍ ഗ്രീഗോറിയോ സ് (യാക്കോബായ സഭ), മാര്‍ മാത്യു മൂല ക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ,കോട്ടയം), മാര്‍ ഔജിന്‍ കുര്യാക്കോസ്(കല്‍ദായ സുറിയാനി സഭ), കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് (സിറോ മലങ്കര സഭ), ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, കുര്യാ ക്കോസ് മാര്‍ സേവേറിയൂസ് (ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം) എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടു ക്കും.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി വി മുരളീധരന്‍, പ്രഹ്‌ളാദ് ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍ എന്നിവരട ങ്ങിയ ടീമാണ് സംസ്ഥാനത്തെ ക്രൈസ്തവ ഏകോപനത്തിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തി ച്ചത്. ഡോ. കെ എസ് രാധാകൃഷ്ണനായിരുന്നു സംഘാടന ചുമതല.











