പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുര ക്ഷാവീഴ്ച. കര്‍ഷക സം ഘടനകള്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ഹുസൈനിവാ ലയിലേക്കുള്ള യാത്രയ്ക്കിടയില്‍ 20 മിനിറ്റോളം പ്രധാനമന്ത്രി ഫ്‌ളൈ ഓവറില്‍ കു ടുങ്ങി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച. കര്‍ഷക സംഘടനകള്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ഹുസൈനിവാലയിലേക്കുള്ള യാത്രയ്ക്കിടയില്‍ 20 മിനിറ്റോളം പ്രധാനമന്ത്രി ഫ്‌ളൈ ഓവറില്‍ കുടുങ്ങി.
സുരക്ഷാവീഴ്ചഴിയില്‍ പഞ്ചാബ് സര്‍ക്കാരിനോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. സുരക്ഷയി ല്‍ വീഴ്ച വരുത്തിയത് പഞ്ചാബ് സര്‍ക്കാരിന്റെ കഴിവുകേടാണെ ന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പഞ്ചാബ് റാലിയും റദ്ദാക്കി. പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സം സ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ ബതിന്ദ വിമാനത്താവളത്തിലേക്ക് തി രികെ പോകേണ്ടി വന്നുവെന്നും കേന്ദ്രം ആരോപിക്കുന്നു.
ഇന്ന് രാവിലെയാണ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രധാനമന്ത്രി എത്തിയത്. രണ്ട് പരി പാടികളാണ് പ്രധാനമന്ത്രിക്ക് ഇവിടെയുണ്ടായിരുന്നത്. ഹുസൈനിവാലയില്‍ ദേശീയ രക്തസാക്ഷി സ്മാ രകത്തില്‍ ആ ദരാഞ്ജലി അര്‍പ്പിക്കുക എന്നതും, ഫിറോസ്പൂരില്‍ ഒ രു റാലിയെ അഭിസംബോധന ചെയ്യുക എന്നതുമായിരുന്നു പരിപാടികള്‍. രക്തസാ ക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാ വസ്ഥയില്‍ മാറ്റ മുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീ കരിക്കാന്‍ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി. പഞ്ചാബ് നിയമസഭാ തെര ഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രിയെ തടയുമെന്ന് കര്‍ ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.ഫിറോസ്പൂരില്‍ പ്രധാനമ ന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാനായിരുന്നു ആഹ്വാനം.
ജീവനോടെ തിരിച്ചെത്തി, മുഖ്യമന്ത്രിയെ നന്ദി അറിയിക്കണം : പ്രധാനമന്ത്രി
വന്‍ സുരക്ഷാ വീഴ്ചയില്‍ അതൃപ്തി പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭട്ടിന്‍ഡ വി മാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജീവനോടെ തിരികെയെത്തിയതിന് നിങ്ങളുടെ മുഖ്യമന്ത്രിയെ നന്ദി അറിയിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭാഗത്തി ന്റെ സുരക്ഷാവീഴ്ചയു ണ്ടായിട്ടി ല്ലന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ്ങ് ഛന്നി പറഞ്ഞതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.











