ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് പത്തൊമ്പതുകാരിയായ മകള്‍ ടീനയെ ക്രൂരമായി കൊലപ്പെടുത്തി റോഡില്‍ തള്ളിയ ഹൃദയഭേദക സംഭവത്തിന് പിതാവ് സാക്ഷിയായത്
ബറേലി: പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി. വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം രോഡില്‍ കണ്ട് അച്ഛന്‍ ഞെട്ടി. വിവാഹം ക്ഷണിക്കാന്‍ പോയി വീട്ടിലേക്ക് മടങ്ങുന്നിനിടെ റോഡില്‍ ആള്‍ക്കൂട്ടം കണ്ടാണ് വാഹനം നിര്‍ത്തിയത്. മൃതദേഹത്തിനരികില്‍ കൂടി നില്‍ക്കുന്നവരെ തള്ളി നീക്കി നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് സ്വന്തം മകളാണെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ബറേ ലിയിലാണ് പത്തൊമ്പതുകാരിയായ മകള്‍ ടീനയെ ക്രൂരമായി കൊലപ്പെടുത്തി റോഡില്‍ തള്ളിയ ഹൃദയഭേദക സംഭവത്തിന് പിതാവ് സാക്ഷിയായത്.
ജൂണ്‍ 20നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സമീപ പ്രദേശത്തെ ജിതിനുമായാണ് വി വാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടെ സംഭവ ദിവസം ടീനയുമായി ഷോപ്പിങിന് പോകാന്‍ വീട്ടിലെ ത്തിയിരുന്നു. എന്നാല്‍ അഭായപ്പെടുത്താനാണ് തന്നെ കൊണ്ട് പോകുന്നതെന്ന് ടീന തിരിച്ചറി ഞ്ഞിരുന്നില്ല. പ്രതിശ്രുത വരിനൊപ്പം ഷോപ്പിങിന് പോയ മകളെ അമ്മ ബസ് സ്റ്റാന്‍ഡ് വരെ അ നുഗമിക്കുക്കയും ചെയ്തുരുന്നു. ഈ സമയം ടീനയുടെ പിതാവ് കല്യാണം ക്ഷണിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു.
ടീനയുമായി പുറപ്പെട്ട ജിതിന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കായിരുന്നു കൂട്ടിക്കൊണ്ട് പോയത്. വിവാ ഹം കഴിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച ജിതിന്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴു ത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇരുവരും പ്രണയത്തിലായി രുന്നെങ്കിലും വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതിനെ ചൊല്ലി പരസ്പരം തര്‍ക്കി ച്ചിരുന്നതായും ജിതിന്‍ പൊലീസി നോട് പറഞ്ഞു. താനാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
ജൂണ്‍ ആറിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. എന്നാല്‍ വിവാഹത്തിനോട് ജിതിന്റെ വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കല്യാണ ത്തിന് കൂടുതല്‍ പണം വേണ്ടിവരുമെന്നതിനാല്‍ ചടങ്ങ് മാറ്റിവെക്കാന്‍ ജിതിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ടീനയുടെ വീട്ടുകാരും തയ്യാറായില്ല.