പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മ ണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരി യായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്ട്യും ഡിസൈനറുമായ ഗോപിക സൂര ജാണ് ആല്‍ബത്തിലെ നായിക
കൊച്ചി: പ്രണയാതുര രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയ ഹാരിയായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീത പ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്ട്യും ഡിസൈനറുമായ ഗോ പിക സൂരജാണ് ആല്‍ബത്തിലെ നായിക. ദീപക് രാജ് ആണ് നായക കഥാപാത്രം. കഥയും തിരക്കഥയും ഒരുക്കി ‘കണ്‍മണി അന്‍പോട്’ സംവിധാനം ചെയ്തിരിക്കുന്നത് ദിവാകൃഷ്ണ വി ജെയാണ്.
മീശ മീനാക്ഷി, നീ എന്‍ സര്‍ഗ സൗന്ദര്യമേ, മഞ്ഞുമന്ദാരമേ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ക്കുശേഷം ദിവാകൃ ഷ്ണ വി ജെ സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബ മാണ് ‘കണ്‍മണി അന്‍പോട്’. സൈന യൂട്യൂബ് ചാ നലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. തിരുവ നന്തപുരത്തെ ശ്രദ്ധേയമായ മേക്കപ്പ് സ്റ്റുഡിയോ ‘ബെല്ലാ ഗ്ലാമോറോ’ യുടെ സാരഥി ഗോപിക സൂരജാ ണ് മ്യൂസിക് വീഡിയോയിലെ നായിക.
ദാമ്പത്യ ജീവിതത്തിന്റെ വൈകാരിക സംഘര്‍ഷ ങ്ങളിലൂടെ ആര്‍ദ്രമായ പ്രണയം ചിത്രീകരിക്കുന്ന താണ് വീഡിയോ. ഒരു പ്രീമിയര്‍ പത്മിനി കാറും ഈ വീഡിയോയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. പ്രശാ ന്ത് മോഹന്‍ എം പി, അമിത് ബ്രദേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് വീഡിയോയുടെ നിര്‍മ്മാണം. സംഗീത വും ആലാപന വും അഭിറാം ആര്‍.ജെ. ക്യാമറ-ആ ഷിക് ബാബു, എഡിറ്റര്‍-അശ്വന്ത് എസ് ബിജു, ആ കാശ് ജെ എസ്, നന്ദുകൃഷ്ണ വി ജെ, വിഷ്ണു സായി എന്നിവരാണ് സഹസംവിധായകര്‍.പോസ്റ്റര്‍ ഡിസൈ ന്‍-വിനായക് ശിവ, ശ്യാം സി ഷാജി, വിവേക് പി ആര്‍ തുടങ്ങിയവരാണ് ‘അന്‍പോട്’ മ്യൂസിക് ആല്‍ബ ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പി ആര്‍ സുമേരന്‍ (പിആര്‍ഒ) 9446190254