വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22 കാരന്‍ പി ടിയില്‍. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. സ്‌കൂളി ല്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്.
പ്രണയം നടിച്ച് നിധീഷ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ഓട്ടോറിക്ഷയില്‍ വെച്ചാണ് നിധീഷ് പെ ണ്‍കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയത്. ചൈല്‍ഡ് ലൈന്‍ വിവരം പോലീസിനെ അറി യിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെ രിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിധീഷ്. പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെ യ്ത നിധീഷിനെ നാളെ കോടതിയില്‍ ഹാജരാക്കും.