പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരു മാനം വന്നതോടെ സംസ്ഥാനത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം. കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിക്കും.
പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്യും. റെയ്ഡും പരിശോധനകളും തുടരും. ക്യാമ്പുകളിലെ പൊലീ സിനെ സജ്ജമാക്കി നിര്‍ത്താന്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ ത്താന്‍ ഡിജിപിയുടെ നിര്‍ദേശം. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാ നത്ത് ഉണ്ടായേക്കാവുന്ന അക്രമ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവി ച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് നിരവധി പേര്‍ സംസ്ഥാനത്ത് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ നടപടിക്കെതിരെയും വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ ന്നു വരുന്ന സാഹചര്യമാണ് ഉള്ളത്. രാജ്യവ്യാപകമായി അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടിയി ല്‍ പ്രതിഷേധിച്ച് സംസ്ഥാന ത്ത് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ച് വിട്ടത്. സംഭവത്തില്‍ പൊലീസിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ ച്ച ആവര്‍ത്തിക്കാതിരിക്കുന്നതിന് കൂടി വേണ്ടിയാണ് ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.