രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെ യ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് അതതു സംസ്ഥാ ന പൊലീസ് സേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഇതുവരെ 170 ഓ ളം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് അതതു സംസ്ഥാന പൊലീസ് സേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഇതുവരെ 170 ഓളം പേരെ കസ്റ്റഡിയിലെടുത്തതായാണ് റി പ്പോര്‍ട്ടുകള്‍. കര്‍ണാടക യില്‍ മാത്രം 45 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്ന് മാത്രം 10 പേരാണ് പിടിയിലായിരിക്കുന്ന ത്. കഴിഞ്ഞ റെയ്ഡിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബ ന്ധപ്പെട്ടാണ് റെയ്ഡ്.കഴി ഞ്ഞ ദിവസം എന്‍ഐഎയും ഇഡിയും ചേര്‍ ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 106 പോപ്പുലര്‍ ഫ്രണ്ട് അക്രമികളാണ് പിടി യിലായത്.
കേരളം,തമിഴ്നാട്, തെലങ്കാന,കര്‍ണാടക,ഉത്തര്‍പ്രദേശ് തുടങ്ങി 15 സം സ്ഥാനങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. ഒക്ടോപ്പസ് എന്ന് പേരിട്ടി രിക്കുന്ന റെയ്ഡ് 93ലധികം കേന്ദ്രങ്ങളിലായിട്ടായിരുന്നു നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ണായകമായ രാജ്യവിരുദ്ധ രേഖകളും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടി ക്കുന്ന വിവരങ്ങളും എന്‍ഐഎ ശേഖരിച്ചിരുന്നു.ബംഗ്ലാദേശ്,പാകിസ്താന്‍,തുര്‍ക്കി തുടങ്ങിയ ഇസ്ലാ മിക രാജ്യങ്ങള്‍ വഴിയും സാമ്പത്തിക സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുകളാണ് പ്രതികള്‍ നട ത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ സ്ലാമിക ഭീകരവാദ സംഘടനകളു മായി പോപ്പുലര്‍ ഫ്രണ്ട് ബന്ധപുലര്‍ത്തിയിരുന്നതായും എന്‍ഐഎ അന്വേഷണത്തില്‍ തെളി ഞ്ഞിരുന്നു.
കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡു കള്‍ നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന റെയ്ഡിനെതിരായ അക്ര മാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മംഗളൂരുവില്‍ നിന്ന് 10 പേരെയും ഉഡുപ്പിയില്‍ നിന്ന് 3 പേരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടകത്തില്‍ ചാമരാജ്നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ നടന്നു. മഹാരാഷ്ട്രയി ലെ പുണെയില്‍നിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നഗ ര്‍ബേരയില്‍ 10 പേരെയും ഡല്‍ഹി യില്‍ ഒരാളെയും കസ്റ്റഡിയിലെടുത്തു. ബിജെപി ഓഫിസിനു ബോംബെറിഞ്ഞ ആളെ തമിഴ്നാട് പൊലീ സ് കോയമ്പത്തൂരില്‍ നിന്ന് അ റസ്റ്റ് ചെയ്തു.