പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് അബുദാബിയിലും ദുബായിയിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന് പോലീസ് നിര്‍ദ്ദേശമുണ്ട്.
അബുദാബി : ശക്തമായ പൊടിക്കാറ്റ് മൂലം ദൂരകാഴ്ച കുറഞ്ഞതിനാല്‍ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പല വിമാനങ്ങളും ജബല്‍ അലി വിമാനത്താവളത്തിലേക്കും റാസല്‍ഖൈമ വിമാനത്താവളത്തിലേക്കും തിരിച്ചു വിട്ടു.
ദുബായിയിലും അബുദാബിയിലും രാവിലെ മുതല്‍ പൊടിക്കാറ്റ് ശക്തമായിരുന്നു. ഇതു മൂലം ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ പൈലറ്റുമാര്‍ക്ക് റണ്‍വേ കൃത്യമായി കാണാനാകുന്നില്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചില വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടത്.
കനത്ത പൊടിക്കാറ്റ് മൂലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അടുത്ത നാലു ദിവസം അസ്ഥിരമായ കാലാവസ്ഥയും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പലയിടങ്ങളിലും ദൂരകാഴ്ച നാന്നൂറു മീറ്ററില്‍ താഴെയായിരുന്നു. വാഹനം ഓടിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചിരുന്നു.
ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് ദുബായിയിലും അബുദാബിയിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.