ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫര്‍ പ്രഖ്യാപിച്ച് തിരു വനന്തപുരത്തെ പെട്രോള്‍ പമ്പുടമ. ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍
തിരുവനന്തപുരം : ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍ ഓഫര്‍ പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ പെട്രോള്‍ പമ്പുടമ. തിരുവനന്തപുരം കാഞ്ഞിരം പാറയിലെ ഇ ന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് വേറിട്ട ഓഫറുമായി എത്തിയത്. ശ്രീജേഷ് എന്നു പേ രുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നതാണ് ഓഫര്‍. ഓഗസ്റ്റ് മാസം 31 വരെ യാണ് ഓഫര്‍.
പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. വന്നവര്‍ ശ്രീജേഷാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ പെട്രോള്‍ അടിക്കാന്‍ എത്തുമ്പോള്‍ കാണിക്കണമെന്നും ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമ വ്യക്തമാക്കി. പരസ്യം സത്യമാണോയെന്ന് അറിയാ ന്‍ നിരവധി പേരാണ് വിളിക്കുന്നതെന്നും പമ്പുടമ പറഞ്ഞു.
നേരത്തെ ശ്രീജേഷിന് പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയതിനെതിരേ ശ ക്തമ യ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയി ലാണ് പൊതുജനങ്ങള്‍ താരത്തിന് അംഗീകാര വുമായി രംഗത്തെത്തുന്നത്.