ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അടിപിടിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത്
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസി ലെ പ്രതി അറസ്റ്റില്‍. ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020 മാര്‍ച്ചില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമ യം പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. സംഭവം പുറത്തുപറയാതിരിക്കാന്‍ വധഭീഷണിയും മുഴക്കി.
ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറ ത്തായത്. അറസ്റ്റ് ചെയ്ത പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കും.










