യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാല് മണി യോടെയായിരുന്നു സംഭവം.
മലപ്പുറം: തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്ര മണം. പെണ്‍കുട്ടിയ്ക്ക് വാട്സാപ്പില്‍ സന്ദേശമയച്ചെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ ക്രൂര മായി മര്‍ദ്ദിച്ചത്. സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്.
യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി അക്രമി സംഘം പ്രചരിപ്പി ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാല് മണി യോടെയായിരുന്നു സംഭവം.
ടൂ വീലറില്‍ പോകുകയായിരുന്ന യുവാവിനെ തടഞ്ഞ് വെച്ച് മാരകായുധങ്ങളുമായിട്ടായിരുന്നു ആ ക്രമണം. ഇയാളോട് മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട് വണ്ടിയിലിരുത്തി തന്നെ വടിയും മറ്റുമായി അടി ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സല്‍മാനുല്‍ ഹാരിസിന്റെ അമ്മ സുഹ്‌റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മാ നസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്‌റ പരാതിയില്‍ ആരോപിച്ചിട്ടു ണ്ട്.