ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈം സിന്റെ വെളിപ്പെടുത്തല്‍. 15,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്വെയര്‍ വാങ്ങിയത്
ന്യൂഡല്‍ഹി : ഇസ്രയേലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നുവെന്ന് ന്യൂയോര്‍ ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. 2017ലെ പ്രതിരോധ കരാര്‍ പ്രകാരമാണ് പെഗാസസ് വാങ്ങിയതെന്നാ ണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോ ദി ഇസ്രയേല്‍ സന്ദര്‍ശിച്ച പ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടു ന്നു.
രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. ആ ഭ്യന്തര നിരീ ക്ഷണത്തിനായി വര്‍ഷങ്ങളോളം ഇത് ഉപയോഗിക്കാന്‍ പദ്ധതിയി ട്ടിരുന്നു. സോ ഫ്റ്റ് വെയര്‍ ഉപയോഗി ക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.15,000 കോടിയു ടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്വെയര്‍ വാങ്ങിയത്.
ഹോളണ്ടും ഹംഗറിയും പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യ ങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
2021 ഓഗസ്റ്റില്‍ എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാ ലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടി ല്‍ തള്ളിയത്. നിരവധി ഇന്ത്യന്‍ പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.