പൃഥ്വിയും ഭാര്യയും പഴി കേട്ട അഭിമുഖം – അണിയറയിൽ നടന്നതെന്ത്, നിർമ്മാതാവ് തുറന്നു പറയുന്നു

prithviraj-supriya.jpg.image.784.410

പ്രതാപ് നായർ
സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനാണ് പൃഥ്വിരാജ് ” എന്ന് സുപ്രിയ മേനോൻ.. ഒരു കാലത്ത് രാജു ഏറ്റവും അധികം പഴി കേട്ട, വിമർശിക്കപ്പെട്ട ഒരു ഇന്റർവ്യൂലെ അടർത്തിയെടുത്ത ഒരു സംഭാഷണ ശകലമാണ്. അതിനു കാരണമായ ഇന്റർവ്യൂ പ്രൊഡ്യൂസ് ചെയ്തത് ഞാൻ ആയിരുന്നു 9 വർഷം മുൻപ് ഒരു മെയ് മാസത്തിൽ

ശ്രീ John Brittas കൈരളിയിൽ നിന്നും ഏഷ്യാനെറ്റിലേക്കു എത്തുന്ന വാർത്ത എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു, സ്വാഭാവികമായും ആ entry കുറച്ചു ഗംഭീരമാക്കണെമെന്നു ചിന്തിച്ചതിനെ തെറ്റ് പറയാൻ ആവില്ലല്ലോ..? ആ സമയത്താണ് രാജുവും സുപ്രിയയും തമ്മിലുള്ള വിവാഹം എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നടന്നത്.. നവദമ്പതികളുടെ ഒരു ഇന്റർവ്യൂ കിട്ടാനായി എല്ലാ പത്ര, ടീവി ചാനലുകൾ ശ്രമിക്കുന്ന സമയമായിരുന്നു. അതിനു ഒരു മാസം മുൻപ് ഉറുമി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിൽ കല്യാണക്കാര്യം പത്രക്കാർ ചോദിച്ചപ്പോൾ ശക്തമായി നിഷേധിച്ച പൃഥ്വി, “വെറുതെ ഒരു പെണ്ണിന്റെ പേര് എന്റെ പേരിൽ ചേർത്ത് , പറഞ്ഞു അതിന്റെ ഭാവി നശിപ്പിക്കരുത്, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അത് നിങ്ങളോട് പറയും “എന്ന് കൂടി പറഞ്ഞു വെച്ചു.

അതു കഴിഞ്ഞതിന്റെ അടുത്ത നാളുകളിലാണ് രാജുവിന്റെ വിവാഹം രഹസ്യമായി നടന്നത് ( അടുത്ത ബന്ധുക്കൾ മാത്രമുണ്ടായിരുന്ന ചെറിയ ചടങ്ങ് ),ഇത് കുറേപ്പേരെയെങ്കിലും രാജുവിനെ വിമര്ശിക്കുന്നതിന് ഇട വരുത്തിയിരുന്നു ,എന്നാൽ രാജു ഇതിനൊന്നും തന്നെ പിന്നീട് ഒരു വിശദീകരണവും നൽകിയില്ല. (സ്വന്തം ജീവിത തിരഞ്ഞെടുപ്പിൽ അത് ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം ?? )

അങ്ങിനെ രാജുവും സുപ്രിയയും ഏഷ്യാനെറ്റിന് ഇന്റർവ്യൂ തരാമെന്നു സമ്മതിച്ചു ( ഇതിന്റെ പുറകിലെ അധ്വാനം പബ്ലിക് റിലേഷൻ മേധാവിയായ B.S പ്രവീണിന്റെ വക ആയിരുന്നു ). തിരുവനതപുരം കവടിയാറുള്ള Windsor Rajadhani ആയിരുന്നു location. ബ്രിട്ടാസും, രാജുവും, കൊടുത്തും, കൊണ്ടും നടത്തിയ ഗംഭീര ഇന്റർവ്യൂ, ഇടയ്ക്ക് അറിയാവുന്ന മലയാളത്തിൽ സുപ്രിയയും സംസാരിച്ചു. അതിനിടയിൽ ബ്രിട്ടാസിന്റെ വിവാദം സൃഷ്‌ടിച്ച ചോദ്യമെത്തിയത് -രാജുവിന്റെ എങ്ങിനെ പരിചയപ്പെട്ടു എന്ന്?? സുപ്രിയയുടെ മറുപടിയായി ഇങ്ങിനെ – “എനിക്ക് രാജുവിനെ അറിയില്ലാരുന്നു, ഞാൻ ഒരു ഫീച്ചർ തയ്യാറാക്കാൻ, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു actor നെ അന്നെഷിച്ചപ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പൃഥ്വി എന്നൊരു ആക്ടറിന് കുറിച്ച് കേട്ടു, അങ്ങിയാണ് വിളിച്ചത്, സംസാരിച്ചു തുടങ്ങിയത് ”

Also read:  'പെര്‍ഫ്യൂം' പ്രേക്ഷകരിലേക്ക്; 18ന് തിയേറ്ററിലെത്തും

ശെരിക്കും അവർ പറഞ്ഞത് ഒരു തരത്തിൽ ശരിയുമായിരുന്നു., കാരണം BBC പോലൊരു ചാനലിൽ ഇന്റർവ്യൂ എടുക്കുമ്പോൾ അത്യാവശ്യം നന്നായി ഇംഗ്ലീഷ് പറയുന്ന ഒരാളെ ആരേലും suggest ചെയ്താൽ കുറ്റം പറയാൻ കഴിയില്ല. സൗത്ത് ഇന്ത്യയിൽ മറ്റൊരു നടനും ഇംഗ്ലീഷ് അറിയില്ല എന്നൊരു അർത്ഥം അതിൽ ഇല്ലായിരുന്നു, കാരണം അവർ വേറെ പല നടന്മാരെയും ഇന്റർവ്യൂ ചെയ്തിരുന്നു. പക്ഷേ മലയാളത്തിൽ എത്ര ഭാഷാ സ്വാധീനമില്ലാത്ത സുപ്രിയയുടെ വാക്കുകളിൽ അഹങ്കാരവും, ജാടയും കണ്ടെത്തി ട്രോളന്മാർ അവരെ പൊരിച്ചു… രാജുവിന്റെ പല അഭിപ്രായങ്ങളും വിവാദം ഉണ്ടാക്കി എങ്കിലും സുപ്രിയ നിർദോഷമായി പറഞ്ഞ, ഇംഗ്ലീഷ് സംസാരിക്കുന്ന സൗത്ത് ഇന്ത്യൻ താരം എന്ന പ്രയോഗമാണ് ഏറെ വിവാദം ഉണ്ടാക്കിയത്

ഒരു മണിക്കൂർ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ വിവാദ ഭാഗങ്ങൾ കുറച്ചെങ്കിലും എഡിറ്റ്‌ ചെയ്യേണ്ടത് ഉണ്ടെന്നു തോന്നിയിരുന്നു, രാജുവിനോട് ഞാൻ അത് സൂചിപ്പിച്ചു, പക്ഷേ മറുപടി കൃത്യമായിരുന്നു ‘ഞാൻ പറഞ്ഞത് പറഞ്ഞത് തന്നെ.. ഒന്നും കളയണ്ട.. “, അഹങ്കാരമല്ല, ഒരു ആത്മ വിശ്വാസം രാജുവിൽ എനിക്കന്നു ഫീൽ ചെയ്തു. എഡിറ്റ്‌ ചെയ്തു വന്നപ്പോൾ 56 മിനിറ്റ് ഉണ്ടായിരുന്നു, പക്ഷേ 45 മിനിറ്റ് മാത്രമേ പറ്റുകയുള്ളു എന്ന്, അന്നത്തെ എന്റെ ചീഫ് ശ്രീ Rajan Raghavan പറഞ്ഞു, അന്നും ഇന്നും പരസ്യത്തിന്റെ മിനുട്ടുകളാണ് ഏഷ്യാനെറ്റിലെ പരിപാടിയുടെ ദൈർഘ്യം തീരുമാനിക്കപ്പെടുന്നത്. അങ്ങിനെ പരിപാടി വെട്ടിച്ചുരുക്കി 45 മിനിട്ട് ആക്കി സംപ്രേഷണം ചെയ്തു. സംഭവം ഹിറ്റായി, വിവാദവും സൃഷ്ടിച്ചു.

Also read:  നടി പാര്‍വതി തിരുവോത്തിന്റെ രാജി അംഗീകരിച്ച് അമ്മ സംഘടന

ഏഷ്യാനെറ്റ്‌ കോമ്മേഴ്സ്യലിന്റെ ഹെഡ് ആയിരുന്ന ശ്രീ ദിലീപ്, ഏഷ്യാനെറ്റ്‌ പ്ലസ്സിൽ 56 മിനുട്ടുള്ള എപ്പിസോഡ്, കട്ട്‌ ഇല്ലാതെ അടുത്ത ആഴ്ച പുന:സംപ്രേഷണം ചെയ്യാമെന്ന് വാക്ക് തന്നു . അങ്ങിനെ ആദ്യം തയ്യാറാക്കിയ എപ്പിസോഡ് ഞാൻ ലൈബ്രറിയിൽ ഏൽപ്പിച്ചു പക്ഷേ library – Play out ലെ എന്തോ കൺഫ്യൂഷനിൽ വീണ്ടും പഴയ 45 മിനിറ്റ് തന്നെ വീണ്ടും പോയി. ഞാൻ അല്ലാതെ മറ്റാരും അത് അറിഞ്ഞില്ല.. ടേപ്പ് മാറിപ്പോയതിനു കാരണക്കാരായ എൻെറ സഹപ്രവർത്തകർ എന്നോട് രഹസ്യമായി ക്ഷമ ചോദിച്ചു.

പക്ഷെ അതിനിടയിൽ സൂപ്പർ സ്റ്റാർ രാജപ്പൻ എന്ന പേരിൽ ഒരു ട്രോൾ വീഡിയോ ഇറങ്ങിയിരുന്നു.. രാജുവും സുപ്രിയായും പറഞ്ഞ എന്റെ പ്രോഗ്രാമിലെ ഓരോ വാചകവും മുറിച്ചു, ഉദയനാണു താരത്തിലെ ശ്രീനിവാസന്റെ ഡയലോഗുകൾ ചേർത്തുണ്ടാക്കിയ വീഡിയോ, എന്റെ പ്രോഗ്രാമിനെക്കാൾ അത് സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ (കുപ്രസിദ്ധി ) ആയി. രാജു അല്ലാതെ മറ്റു ഏതെങ്കിലും നടൻ ആയിരുന്നെങ്കിൽ തകർന്ന് തരിപ്പണമായേനെ, ആ സമയത്തു ഇറങ്ങിയ Mohan സംവിധാനം ചെയ്ത രാജു നായകനായ മാണിക്യക്കല്ല് എന്ന സിനിമയെയും ഈ വിവാദങ്ങൾ ബാധിച്ചു. പക്ഷേ ഒരിക്കൽ പോലും അന്നത്തെ വാചകങ്ങൾ തിരുത്താനോ, അതിനൊരു വിശദീകരണമോ, ട്രോളിയ വീഡിയോകളോട് പരിഭവമോ രാജുവോ സുപ്രിയയോ കാണിച്ചതായി ഓർമ്മയില്ല. അന്ന് ഈ കുറിപ്പ് എഴുതിയുന്നെങ്കിൽ ചിലപ്പോൾ എന്നെയും ആളുകൾ ട്രോളിയനെ, എങ്കിലും ഒരു വാക്കിലെ അർത്ഥമറിയാത്ത പിഴവ് കുറെ നാളുകൾ അവരെ വേട്ടയാടിയതിൽ എനിക്കും ഇപ്പോൾ കുറ്റം ബോധം തോന്നുന്നു

Also read:  ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ല; വ്യാജ അക്കൗണ്ടിനെതിരെ പൃഥ്വിരാജ്

വർഷങ്ങൾ പലതു കഴിഞ്ഞു, സുപ്രിയാ ഇന്നൊരു നിർമ്മാതാവ് കൂടിയാണ് (അടുത്ത കാലത്ത് ഇറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ചത് സുപ്രിയ ആണ് ) ഇന്ന് നടനായും, സംവിധായകൻ ആയും, നിർമ്മാതാവായും, ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി രാജു… വേഷങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരുപാടു മാറിയിരിക്കുന്നു. അനുഭവ പാഠങ്ങളിൽ നിന്ന് കുറെ പഠിച്ചു, പ്രത്യേകിച്ച് പത്രക്കാരുടെ കറക്കു ചോദ്യങ്ങളിലെ നേരിടാൻ ഒരു പ്രത്യേക കഴിവ് വേണം, അത് രാജു നന്നായി മനസ്സിലാക്കി. ഒരിക്കൽ രാജപ്പൻ എന്ന് പറഞ്ഞു കളിയാക്കവരെ, രാജുവേട്ടാ എന്ന് വിളിപ്പിച്ചു കൂടെ നിർത്താൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല…

അന്നത്തെ 55 മിനുട്ട് വീഡിയോ മുഴുവനും ഇത് വരെ ആരും കണ്ടിട്ടില്ല, ഞാനും, ക്യാമറമാൻ Shaji Mohan നും അതിന്റെ എഡിറ്ററുമല്ലാതെ, അത് ഏഷ്യാനെറ്റ്‌ ലൈബ്രറിയിലെ 16 ഡിഗ്രി തണുപ്പിൽ എവിടെയോ ഉറങ്ങുന്നുണ്ടാവും. ഈ വാർത്തയും ഞാൻ മറന്നിരുന്നതാണ്, ഓർമ്മപ്പിച്ചു എന്നെ എണീപ്പിപ്പിച്ച സുക്കറണ്ണന് നന്ദി.

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ, ര​ണ്ട് സ​ഹ​ക​ര​ണ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ, ഇ​രു

Read More »

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….

Read More »

നയൻതാര ഡോക്യുമെന്ററി: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി.

ചെന്നൈ : ധനുഷ്– നയൻതാര ഡോക്യുമെന്ററി വിവാദത്തിൽ  നെറ്റ്‌ഫ്ലിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. നയൻതാരയ്‌ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ്

Read More »

സിനിമ ചെയ്യിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പരസ്യമായി വെല്ലുവിളിച്ചു; സാന്ദ്ര തോമസ്

ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. പരാതി നല്‍കാനിടയായ സാഹചര്യത്തെ കുറിച്ച് സാന്ദ്ര തോമസ് സംസാരിച്ചു. സിനിമയിലെ പല കാര്യങ്ങളും പുറത്ത് വരാറില്ല. താന്‍

Read More »

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള

Read More »

‘പറഞ്ഞതെല്ലാം പുരാണത്തിലെ കാര്യങ്ങള്‍, കുറ്റം ചെയ്തിട്ടില്ല’: ബോചെയുടെ രാത്രി സ്റ്റേഷൻ ബെഞ്ചിൽ

കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നൽകാനാണു സാധ്യത. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലീസിന്റെ

Read More »

‘മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ മനസിൽ… എന്റെ എം.ടി. സാര്‍ പോയല്ലോ…’ -മോഹന്‍ലാൽ.

കോഴിക്കോട് : മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ തന്റെ മനസിലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ട എം.ടി. സാറിന്

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »