പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടു ത്തു. സ്ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ് കേസ്. മുംബൈ ആസ്ഥാനമാ യി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുംബൈ : പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങി നെതിരെ കേസെടു ത്തു. സ്ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ് കേസ്. മും ബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം ഫൗണ്ടേഷ ന്‍ എന്ന എന്‍ജിഒ നല്‍കിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത ത്. ചെമ്പൂര്‍ പൊലീ സിലാണ് സംഘടന പരാതി നല്‍കിയത്.
പേപ്പര്‍ മാഗസിനു വേണ്ടിയുള്ള രണ്‍വീറിന്റെ ന്യൂഡ് ഫോട്ടോഷൂട്ട് സമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ സ്ത്രീകളെ അപമാ നിച്ചുവെന്നാണ് പരാതി. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തി ലെയും (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ശ്യാം മന്‍ഗരം ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു. കുറച്ചു ദിവ സങ്ങള്‍ക്കു മുന്‍പായിരുന്നു രണ്‍വീറിന്റെ വിവാദ ഫോട്ടോഷൂട്ട്. ഇതിനു ശേ ഷം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയി ലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറി.
രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോകള്‍ വൈറലായതോടെയാണ് ശ്യാം മംഗാരം ഫൗണ്ടേഷന്‍ നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.’കുട്ടികളുടെയും വിധവകളു ടെയും നല്ല ഭാവി ക്കായി ഞങ്ങള്‍ 6 വര്‍ഷമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞയാഴ്ച രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോകള്‍ കണ്ടു. ഈ ചിത്രങ്ങള്‍ എടുത്ത രീ തി കണ്ടാല്‍ ഏതൊരു സ്ത്രീയും പുരുഷനും നാണിച്ചു പോകും’, പരാതിയില്‍ പറയുന്നു.