പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി
തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ കോവിഡ് കോവിഡ് വ്യാപനം രൂക്ഷം. ജയിലിലെ 239 തടവുകാര്‍ ക്ക് രോഗബാധ സ്ഥിരീകരിച്ചു. 936 പേരെയാണ് പരിശോധിച്ചത്. രോഗം ബാധിച്ചവരെ പ്രത്യേക സെല്ലിലേ ക്ക് മാറ്റി. രോഗികള്‍ക്ക് പ്രത്യേക ചികിത്സയും പ്രത്യേക ഡോക്ടര്‍മാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജയില്‍ സൂപ്ര ണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.










