റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യ ന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്റെ അവകാശവാദം. യുക്രൈന്‍ തല സ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി.
കീവ്: റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങ ള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്റെ അവകാശവാദം. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് യുഎസ് പ്രസിഡന്റ് ജോ ബൈ ഡനുമായി ഫോണില്‍ സംസാരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പട്ടാള നിയമം പ്രഖ്യാപി ച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കീവില്‍ വിമാനത്താവളത്തിന് സമീപം വെടിവെപ്പും സ്ഫോടനങ്ങളുമുണ്ടായി. വിമാനത്താവളം റഷ്യന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് സൂചന. കിഴക്കന്‍ യു ക്രൈനിലേക്ക് റഷ്യന്‍ സൈന്യമെത്തി. ഒഡേസ, മാരിയോപോള നഗരങ്ങള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ടുക ള്‍. റഷ്യക്കൊപ്പം വിമതരും യുക്രൈന്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലോ ഹാന്‍സ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രൈനിലെ ഡൊനെറ്റ്സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി, സി എന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍കിവ്, ഒഡെസ, കിഴക്കന്‍ ഡൊനെറ്റ്സ്‌ക് എന്നിവി ടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ പുടിന്‍ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയി ലേക്ക് കടക്കാനാണ് പുടിന്‍ ആദ്യം സൈന്യ ത്തിന് നിര്‍ദേശം നല്‍കിയത്. മേഖലയില്‍ യുക്രൈന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.
പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ
അതേസമയം മാനുഷികത പരിഗണിച്ച് എത്രയും വേഗം റഷ്യ യുക്രൈനില്‍ നിന്നും പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.യുക്രൈന്‍ പ്രതിസ ന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി യു എന്‍ രക്ഷാ സമിതി യോഗം ചേര്‍ ന്നിരുന്നു. യുക്രൈന്‍ സൈന്യം ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലതെ ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യന്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിശിത മാ യി വിമര്‍ശിച്ചു. നീതീകരി ക്കാനാകാത്ത ആക്രമണമാണ്. സൈനിക നടപടി മൂലമുണ്ടാകുന്ന മരണത്തിനും നാശങ്ങള്‍ക്കുമെല്ലാം റഷ്യയായിരിക്കും ഉ ത്തരവാദിയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും ശ ക്തമായ തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യൂറോപ്യന്‍ യൂ ണിയന്‍ വ്യക്തമാക്കി.












