യുഎഇയില്‍ കഴിഞ്ഞ 46 ദിവസമായി കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 259. അതേസമയം, 396 പേര്‍ക്ക് കോവിഡ് രോഗം പൂര്‍ണമായും ഭേദമായി.
തുടര്‍ച്ചയായി 46 ദിവസമായി കോവിഡ് ബാധിച്ചുള്ള മരണമൊന്നും തന്നെ യുഎഇയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
അതേസമയം, ഇതേവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,96,631 ആണ്. രോഗമുക്തി നേടിയവര്‍ 8,79,054 .
എന്നാല്‍, നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,275 ആണ്.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 107 ആണ്. 113 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 884 ആണ്. ഇവരില്‍ 32 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ ഇയാളെ തീവ്രപരിപരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 667 ആണ്.
കോവിഡ് നിയന്ത്രണങ്ങളോടെ റമദാന്‍ ആചരണം പലയിടങ്ങളിലും നടക്കുന്നുണ്ട്. നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഉണ്ടെങ്കിലും കഴിവതും സാമുഹിക അകലം പാലിച്ചും മുഖാവരണം അണിഞ്ഞും തിരക്കുള്ള ഇടങ്ങളില്‍ പെരുമാറാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കുന്നു.