അങ്കമാലി യൂണിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി. ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാല്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷ ണത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
തിരുവനന്തപുരം: പീഡനത്തിനിരയായി മനംനൊന്ത് കെഎസ്ആര്‍ടിസി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അങ്കമാലി യൂണിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി. ജോസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇയാല്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണ ത്തില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2016ല്‍ ഓഫീസില്‍ വെച്ച് ഐപി. ജോസ് പീഡിപ്പിച്ച സംഭവത്തില്‍ ജീവനക്കാരി അങ്കമാലി പോലീ സ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 2016 നവംബര്‍ 8ന് ജീവ നക്കാരി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ജോസിനെ സസ്‌പെന്‍ ഡ് ചെയ്തു ഇയാള്‍ക്ക് കെഎസ്ആര്‍ടിസി കുറ്റപത്രം നല്‍കിയിരുന്നു. കുറ്റപത്രത്തിന് നല്‍കിയ മറുപടി തൃപ്തി കരമല്ലാത്ത സാഹചര്യത്തിലാണ് ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ഉത്തരവിട്ടതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.