വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പരാതിയിലാണ് ബിഷപ്പ് ഹെബര്‍ കോളേജ് പ്രൊഫസര്‍ സിജെ പോള്‍ ചന്ദ്രമോഹന്‍ അറസ്റ്റിലായത്
തിരുച്ചി : വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഹെബര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പരാതിയിലാണ് കോളേജ് പ്രൊ ഫസര്‍ സിജെ പോള്‍ ചന്ദ്രമോഹന്‍ അറസ്റ്റിലായത്. തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് ഹെബര്‍ കോ ളേജി ലെ അഞ്ച് വിദ്യാര്‍ത്ഥിനികളാണ് പ്രൊഫസര്‍ പോള്‍ ചന്ദ്രമോഹനെതിരെ പരാതി നല്‍കി യത്.
ക്ലാസ് സമയങ്ങളില്‍ പെണ്‍കുട്ടികളുടെ അടുത്ത് ഇരിക്കുകയും, അശ്ലീല ഭാഷ സംസാരിക്കുകയും ചെയ്യുമെന്നും കോളേജിന്റെ പ്രിന്‍സിപ്പലിന് സമര്‍പ്പിച്ച അഞ്ച് പേജുള്ള പരാതിയില്‍ പറയുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും പ്രൊഫസര്‍ വിദ്യാര്‍ത്ഥികളോട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
കോളേജ് പരിസരത്തെ തന്റെ സ്വകാര്യ മുറിയിലേക്കും പോള്‍ ചന്ദ്രമോഹന്‍ വിദ്യാര്‍ത്ഥികളെ ക്ഷ ണിച്ചിരുന്നു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫ സര്‍ നളിനി ഇക്കാര്യത്തില്‍ പോള്‍ ചന്ദ്രമോഹന് ഒത്താശ നല്‍കിയതായും പരാതിയില്‍ പറയുന്നു.
പരാതിയെത്തുടര്‍ന്ന് കോളേജ് അഭിഭാഷകന്‍ ജയന്തിരാനിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീക രിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കോളേജ് അധികൃതര്‍ പോള്‍ ചന്ദ്രമോഹനെ സ സ്പെന്‍ഡ് ചെയ്തു. പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
തമിഴ് ക്രിസ്ത്യന്‍ സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പോള്‍ ചന്ദ്രമോഹന്‍ 20 വര്‍ഷത്തിലേറെയായി ബിഷപ്പ് ഹെബര്‍ കോളേജില്‍ പ്രൊഫസറാണ്.