പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാ മ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗ ണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
തിരുവനന്തപുരം : പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോട തി ഇന്ന് പരിഗണിക്കും. ജാമ്യാ പേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരു മാനം. അതേസമയം എല്‍ദോസ് ഒളിവില്‍ തുടരുകയാണ്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എവിടെയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷ ണസംഘത്തിന് ആയിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലെ ത്തുന്നത്. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോട തി പരിഗണിക്കുന്നത്.ബലാല്‍സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എംഎല്‍എയെ അറ സ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്നും വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. ജൂലൈ മുതല്‍ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്ന് പ്രോ സിക്യൂഷന്‍ വാദിക്കും. എന്നാല്‍ പണം തട്ടാനായി കെട്ടി ച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്റെ മറുവാദം.
പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിനു മുന്നിലും ആവര്‍ത്തിച്ചതോടെ പീഡനക്കുറ്റം കൂടി ചുമത്തി പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബലാത്സം ഘക്കുറ്റവും ചുമത്തിയത്. അറസ്റ്റിന് പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെങ്കിലും എംഎല്‍എ ആയതി നാല്‍ സ്പീക്കറെ അറിയിക്കും.
കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താല്‍ എല്‍ദോസിനെ കസ്റ്റഡിയി ലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിന്റെ മു ന്നോടിയായി എംഎല്‍എയുടെ ഒളിയി ടം കണ്ടെത്താനുള്ള തിരച്ചില്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.