തളിപ്പറമ്പിനടുത്തെ അരിയയില്‍ വച്ച് സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ സി.പി.എം ജി ല്ലാ സെക്രട്ടറി പി. ജയരാജനെയും കല്ല്യാശ്ശേരി മണ്ഡലം എം.എല്‍.എ ടി.വി രാജേഷിനെയും ത ടഞ്ഞു നിര്‍ത്തി വധി ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം
കണ്ണൂര്‍: സിപിഎം നേതാക്കളായ പി ജയരാജന്‍, ടിവിരാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 12 പേരെ യാണ് കോടതി വെറുതെ വിട്ടത്. കണ്ണൂ ര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്, അ നസ്, റൗഫ്, സക്കറിയ്യ, ഷ മ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
തളിപ്പറമ്പിനടുത്തെ അരിയയില്‍ വച്ച് സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെയും കല്ല്യാശ്ശേരി മണ്ഡലം എം.എല്‍.എ ടി.വി രാജേഷിനെയും തടഞ്ഞു നിര്‍ത്തി വധി ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്ലിംലീഗ് – സി.പി.എം പ്രവ ര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ കാണാനെത്തിയതായിരുന്നു ഇവര്‍. ഈ സം ഭവത്തില്‍ പങ്കാളിയാണെന്ന് സിപിഎം ആരോപിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റി എംഎസ്എഫ് ട്രഷറര്‍ അരിയില്‍ അബ്ദുഷുക്കൂര്‍ അന്ന് വൈകീട്ട് കീഴറയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. സംഭവം കെട്ടുകഥയാ ണെന്നും ഷുക്കൂറിനെ കൊല്ലാനായി ഉണ്ടാക്കിയതാണെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.
ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. 15 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ വെറുതേ വിട്ടു. രണ്ടുപേരുടെ വിചാരണ പയ്യന്നൂര്‍ കോടതിയില്‍ നടക്കുക യാണ്. ഒരാളുടെ വിചാരണ തലശ്ശേരി ജുവനൈല്‍ കോര്‍ട്ടില്‍ നടക്കു കയാണ്.