സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാ ക്കാനും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാ ക്കാനും ശോഭനാ ജോ ര്‍ജിനെ ഔഷധി ചെയ ര്‍പേഴ്സണാക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനം. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്സണാക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കെ കെ ലതികയെ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണാക്കും. നോര്‍ക്ക വൈസ് ചെയര്‍ മാന്‍ ആയിരുന്ന കെ വരദരാജനെ കെഎസ്എഫ്ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പുതിയ പ്രസിഡന്റ് എത്തും. നിലവിലെ ബോര്‍ഡിന്റെ കാലാ വധി നീട്ടേണ്ട എന്നാണ് സിപി എം തീരുമാനം.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍ മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തേ നല്‍കിയിരുന്നു.
സിപിഎം സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ ഈ പദവിയിലേക്ക് തീരുമാനിക്കുകയും സര്‍ ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രധാന പദ വിയില്‍, തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു വെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചെറിയാന്‍ പദവി ഏറ്റെടുത്തില്ല. പിന്നാലെ കോണ്‍ ഗ്രസി ലേക്ക് തിരിച്ചുപോവുക യും ചെയ്തു. ചെറിയാന്‍ ഫിലിപ്പ് ഉപേക്ഷിച്ച പദവിയിലേക്കാണ് പി.ജയരാജനെ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് വിട്ടു വന്നവരെയും ബോര്‍ഡ് – കോര്‍പ്പറേഷന്‍ അ ധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാന്‍ ഇടയുണ്ട്.











