ശബരിമല വിഷയം വിടാതെ പിന്തുടരുകയാണ് പ്രതിപക്ഷം. നിരീശ്വരവാദികളായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കു ന്നു എന്നാണോ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ആലപ്പുഴ: കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞു വീശുകയാണെന്നും ഇതില്‍ എല്‍ഡിഎഫ് കടപുഴകി പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ അഡ്രസ് പോലും സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ശബരിമല വിഷയം വിടാതെ പിന്തുടരുകയാണ് പ്രതിപക്ഷം. നിരീശ്വരവാദികളായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കു ന്നു എന്നാണോ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രിയോട് അയ്യപ്പനും പൊറുക്കില്ല, അയ്യപ്പ വിശ്വാസികളും പൊറുക്കില്ല. അയ്യപ്പ വിശ്വാസികളെ മുറിവേല്‍പ്പിച്ച സര്‍ക്കാരാണിത്. ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തീര്‍ച്ചയായും അയ്യപ്പ കോപമുണ്ടാകുമെന്നും, ദൈവ കോപമുണ്ടാകുമെന്നും, ജനങ്ങളുടെ കോപമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ കഴിഞ്ഞാല്‍ സിപിഎം ശിഥിലമാകും. സിപിഎമ്മിനകത്ത് പിളര്‍പ്പുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











