വാളയാര്‍: പാലക്കാട് വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചെല്ലന്‍കാവ് കോളനിയിലെ മൂര്‍ത്തിയാണ് മരിച്ച നാലാമന്‍. കഞ്ചിക്കോട് ചെല്ലന്‍കാവ് രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് മദ്യം കഴിച്ചത്.സ്വാഭാവിക മരണമാണെന്ന് ധരിച്ച് അയ്യപ്പന്റെയും രാമന്റെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു. ഇന്ന് രാവിലെ ശിവന്‍ കൂടി മരിച്ചതോടെയാണ് സംശയം തോന്നിയത്. മദ്യം കഴിക്കുമ്പോള്‍ രുചിയിലും മണത്തിലും വ്യത്യാസമുണ്ടായിരുന്നതായി മരിച്ചവരുടെ ബന്ധു മാരി പറഞ്ഞു. സംസ്‌കരിച്ച രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ജി ശിവ വിക്രം പറഞ്ഞു.