കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ പോയ ഗിരീഷ് മുങ്ങുകയായിരുന്നു
പാലക്കാട് : കാഞ്ഞിരപ്പുഴയില്‍ ബീവറേജസ് ജീവനക്കാരന്‍ കളക്ഷന്‍ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ പോയ ഗിരീഷ് മുങ്ങുകയായിരുന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു