സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബു രാജ്, ഡിവൈഎഫ്ഐ പതിയരക്കര മേഖലാ സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
കോഴിക്കോട് : വടകരയില്‍ സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റി ല്‍. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെ ക്രട്ടറിയായിരുന്ന ബാബു രാജ്, ഡിവൈഎഫ്ഐ പ തിയരക്കര മേഖലാ സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിമ്പനപ്പാല ത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് പരാതിക്കാരിയായ യുവതി. മൂന്ന് മാസം മു ന്‍പായിരുന്നു പ്രതികള്‍ ഇവരെ ഭീഷണി പ്പെടുത്തി പീഡനത്തിനിരയാക്കിയത്. പിന്നീട് ചില സിപി എം നേതാക്കള്‍ ഇടപെട്ട് പരാതി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമമുണ്ടായി. പാര്‍ട്ടി ഒറ്റപ്പെടു ത്തുന്ന ഘട്ടം വന്നതോടെയാണ് യുവതി പരാതിയുമായി വടകര പോലീസിനെ സമീപിച്ചത്. പരാതി നല്‍കിയ വിവരം പുറത്തുവന്നതിന് പിന്നാ ലെ ബാബു രാജും, ലിജീഷും ഒളിവില്‍ പോയിരുന്നു.
ബാബുരാജാണ് പാര്‍ട്ടി പ്രവര്‍ത്തകയെ ആദ്യം പീഡനത്തിന് ഇരയാക്കിയത്. ഭര്‍ത്താവില്ലാത്ത ദിവ സം രാത്രി വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അക ത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവ തിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യായിരുന്നു പീഡനം. ബാബുരാജ് പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാ യിരുന്നു ലിജീഷ് പരാതിക്കാരിയെ പീഡനത്തിന് ഇരയാക്കിയത്.
അതേസമയം സംഭവം വിവാദമായതോടെ പ്രതികളായ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പാര്‍ട്ടി യില്‍ നിന്നും പുറത്താക്കിയിരുന്നു.











