മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവത്സ കുമാറിനെ യാണ് പുറത്താക്കിയത്. നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു. പിന്നാ ലെയാണ് നടപടി
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പികെ ശ്രീവത്സ കുമാറിനെ സ്ഥാനത്തു നിന്നു മാറ്റി. സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന് കണ്ട ത്തലിനെ തുടര്‍ന്നാണ് നടപടി. പികെ ശ്രീവത്സ കുമാറിന്റെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു. പിന്നാലെയാണ് നടപടി.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ ഇയാളെ പഴ്‌സനല്‍ സ്റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെ ന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരു ന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടര്‍ന്നാണു നിയമനം റദ്ദാക്കിയതെന്നു പൊതുഭരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പേഴ്‌സനല്‍ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നു സിപിഎം നിര്‍ ദേശിച്ചിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു മാസമായിട്ടും പല മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടില്ല.