പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റില്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറക്ടര്‍ വിജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത്
മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റി ല്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറ്കടര്‍ വി ജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത്. 1476 കോടിയുടെ മെത്തും കൊക്കെയ്നും മും ബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് വിജിന്‍ വര്‍ഗീസ് അറസ്റ്റിലായത്.
ഡിആര്‍ഐ അധികൃതര്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെ ള്ളിയാഴ്ച 1470 മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒന്‍പത് കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്ന വ്യാജേനയാണ് ലഹരിമരു ന്ന് കടത്താന്‍ ശ്രമിച്ചത്.വിജിന്‍ ഉടമ യായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകള്‍ എത്തിയത്. തുടര്‍ന്ന് ഇയാളെ ഡി ആര്‍ ഐ കസ്റ്റഡിയില്‍ എടുക്കുകയായിരന്നു.
ഇയാളുടെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ കണ്ടെത്താനായി ഡി ആര്‍ ഐ സംഘം തിരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍. ലഹരിക്കടത്തില്‍ 70 ശതമാനം ലാ ഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡി ആര്‍ ഐ അധികൃതര്‍ പറ ഞ്ഞു.
സംഭവത്തിന് പിന്നാലെ എറണാകുളം കാലടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ റവന്യൂ ഇന്റലിജന്‍ സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പഴം ഇറക്കുമതി സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിന്റെ ഇറക്കുമതി ഇടപാടുകള്‍ പരിശോധിച്ച് വരികയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നാ ണ് ഇവര്‍ ഇറക്കുമതി നടത്തിയിരുന്നത്. ഇതിന്റെ മറവില്‍ ലഹരിക്കടത്ത് നടന്നോ എന്നാണ് പരി ശോധിക്കുന്നത്.
എന്നാല്‍ ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് ഡിആര്‍ ഐയോട് പറഞ്ഞത്. തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു സ്ഥാപന ഉടമയായ മന്‍സൂര്‍ ആണ് ഓറഞ്ച് ഇറക്കുമതിയെക്കുറിച്ച് പറഞ്ഞതെന്നും, ഇടപാടുകളെല്ലാം നടത്തിയത് മന്‍സൂര്‍ ആണെ ന്നുമാണ് വിജിന്‍ പറയുന്നത്. കോവിഡ് കാലത്താണ് വിജിന്‍ മന്‍സൂറുമായി ബന്ധപ്പെടുന്നത്. കോ വിഡ് കാലത്ത് ഇരുവരും ചേര്‍ന്ന് മാസ്‌കുകള്‍ ദുബായിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവി ലും ലഹരി കട ത്തു നടത്തിയിട്ടുണ്ടോയെന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.