പറവൂരില്‍ കൊല്ലപ്പെട്ട് വിസ്മയുടെ സഹോദരി ജിത്തു പൊലീസ് പിടിയിലായി. ജിത്തു കൊലക്കുറ്റം സമ്മ തിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കാക്കനാട് ഒളിവില്‍ കഴിയുന്നതി നിടെയാണ് ജിത്തു പൊലീസ് പിടിയിലാവുന്നത്
കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിസ്മ യയുടെ സഹോദരി ജിത്തു പിടിയില്‍. കാക്കനാട് അഭയ കേന്ദ്രത്തില്‍ നിന്നാണ് ജിത്തുവിനെ പിടികൂടി യത്. പൊലീസ് പിടികൂടുമ്പോള്‍ മൊട്ടടിച്ചാണ് ജിത്തുവിനെ കണ്ടത്.
തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതായിരുന്നു. സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു(22)പൊലീസിനോട് സമ്മതിച്ചു. സംഭവശേഷം വീട്ടില്‍ നിന്ന് കാണാതായ ജിത്തുവി നായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവര ങ്ങള്‍ കൈമാറി. പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ജിത്തു പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാ നന്ദന്റെ വീടിനു തീപിടിച്ചത്.ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണി യോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പൊലീസിനെയും ഫ യര്‍ഫോഴ്സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുന്‍വശ ത്തെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. അതില്‍ ഒ ന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തി തിരിച്ചറിയാന്‍ സാധിക്കാത്ത അവ സ്ഥയിലായിരുന്നു.
സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു. സിസിടിവിയില്‍ ജിത്തുവിന്റെ ദൃശ്യ ങ്ങള്‍ പതിഞ്ഞിരുന്നു. ജിത്തുവിന് സ്വന്തമായി ഫോണില്ല. വിസ്മയയുടെ ഫോണാണ് ഉപയോഗിച്ചിരുന്ന ത്. ജിത്തുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷന്‍ കാ ണിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോണ്‍ ഓഫായതിനാല്‍ ജി ത്തുവിനെ കണ്ടെത്താനായില്ല.
വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.യുവ തികള്‍ തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ജിത്തുവിനെ വിശദമായി ചോദ്യം ചെയ്യും. അതേ സമയം ജിത്തു മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ എറെ ആശങ്കയിരുന്നു കുടുംബം. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സഹോദരിയെ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയ ശേഷം തീ കൊളുത്തി
സഹോദരി വിസ്മയയെ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയ ശേഷം തീ കൊളുത്തുകയാ യിരുന്നു എന്ന് ജിത്തുവിന്റെ പ്രാഥമിക മൊഴി. വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുക യായിരുന്നു.ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെ ത്തിയത്.
ഈ സമയത്ത് ജിത്തു വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങ ള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് ജിത്തുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതി നാല ണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ തല മൊട്ടയടിച്ച നിലയിലാണ് ജിത്തുവി നെ കണ്ടെത്തിയത്.











