ജൂണ്‍ അഞ്ചു മുതല്‍ പത്തുവരെ അഹല്യയില്‍ വെച്ച് നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേളയില്‍ വുമണ്‍ അറ്റ് വാര്‍, പുഴയാല്‍, ഹാതിബോന്ധു,ഒറ്റാല്‍,ആവാസവ്യൂഹം, ദി എ ലെഫന്റ്‌റ് വിസ്പേര്‍സ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്
പാലക്കാട് ഇന്‍സൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂ പ് നടത്തുന്ന പരിസ്ഥി തി ചലച്ചിത്ര മേള ‘ധ്വനി 2023 ‘ന്റെ പോസ്റ്ററിന്റെ പ്രകാശ നം സുപ്രസിദ്ധ ചലച്ചിത്ര നടന്‍ ജയറാം നിര്‍വഹി ച്ചു.
അഹല്യ ഡയബറ്റിക് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഹല്യ പ്രതിനിധികളായ ഡോ. ആര്‍.വി.കെ.വര്‍മ,ഡോ.സമഹാദേവന്‍ പിള്ള,ഡോ.പ്രേം നാരാ യണന്‍, ഇന്‍സൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പി ന്റെ ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.വി.വിന്‍സെന്റ് ചി ത്രീകരിച്ച ഹൈക്കു ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. അഹല്യ ഗ്രൂപ്പിന്റെ സാരഥികളും ഇന്‍സൈറ്റ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
ജൂണ്‍ അഞ്ചു മുതല്‍ പത്തുവരെ അഹല്യയില്‍ വെച്ച് നടക്കുന്ന പരിസ്ഥിതി ച ലച്ചിത്രമേളയില്‍ വുമണ്‍ അറ്റ് വാര്‍, പുഴയാല്‍, ഹാതിബോന്ധു,ഒറ്റാല്‍,ആവാസവ്യൂഹം, ദി എലെഫന്റ്‌റ് വിസ്പേര്‍സ് എന്നീ ചിത്രങ്ങ ള്‍ പ്രദര്‍ശിപ്പിക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.