സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നില്‍. കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: തനിക്കെതിരായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്ന് മന്ത്രി ജി സുധാകരന്‍ . പരാതിക്കാരിയെ അറിയില്ല. സ്റ്റാഫ് അംഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. മുന്‍ സ്റ്റാഫ് അംഗം തനിക്കെ തിരെ ഭാര്യയെ ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
രാഷ്ട്രീയ ക്രിമിനലുകള്‍ ആലപ്പുഴയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്.തനിക്കെതിരെ ഉള്ള പരാ തിക്ക് പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎമ്മിന് ഉള്ളില്‍ ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘത്തില്‍ പല പാര്‍ട്ടിക്കുള്ളിലു ള്ളവകും ഉണ്ട്.സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നില്‍. കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നുവെന്ന് സുധാകരന്‍ പറഞ്ഞു.
അതേസമയം മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത. പരാതിയില്‍ അടിയന്തര നടപടി വേണമെന്ന കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷൂക്കൂറിന്റെ നിലപാട് തള്ളി ഡിസിസി പ്രസിഡണ്ട് എം ലിജു രംഗത്തെത്തി. സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണെന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നില്‍ സിപിഎമ്മിലെ ഭിന്നതയാണെന്നും ലിജു പറഞ്ഞു.