കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് പന്ത്രണ്ട് വയസുകാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയത്. ഇന്ന് പലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
കോട്ടയം : കോട്ടയത്തെ മുണ്ടക്കയത്ത് പതിമൂന്നുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊല പ്പെ ടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീന യാണ് കടുംകൈ ചെയ്തത്. മകള്‍ ഷംനയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ലൈജീന കിണറില്‍ ചാടുകയായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ലൈജീനയെ രക്ഷപ്പെടുത്തി.ലൈജീനക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.