ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ (എന്‍ഐഎ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പത്രം വായിക്കുന്നവര്‍ പോലും പ്രശ്നക്കാരാണോ എന്ന് എന്‍ഐ എയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു
ന്യൂഡല്‍ഹി : ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ (എന്‍ഐഎ) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പത്രം വായിക്കുന്നവര്‍ പോലും പ്രശ്നക്കാരാണോ എന്ന് എന്‍ഐഎയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു. യുഎപിഎ കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാളുടെ ജാമ്യം ശരിവച്ചാ ണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനം.
മാവോയിസ്റ്റുകള്‍ക്കു വേണ്ടി പണം പിരിച്ചെന്ന കേസില്‍ ഝാര്‍ഖണ്ഡിലെ ഒരു കമ്പനി ജനറല്‍ മാനേജര്‍ ക്കെിരെ എടുത്ത യുഎപിഎ കേസിലെ ജാമ്യവാദത്തിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ ശം. ജനറല്‍ മാനേജര്‍ സഞ്ജയ് ജയിനിനു ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐ എയാണ് സുപ്രീം കോടതി യെ സമീപിച്ചത്.
പ്രതിക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്ന് നേരത്തെ ജാര്‍ഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നു. ജാ ര്‍ഗണ്ഡിലെ മാവോയിസ്റ്റ് അനുകൂല സംഘടനയായ മാവോയിസ്റ്റ് തൃതീയക്ക് വേണ്ടി പണം പിരിച്ചുവെ ന്നാണ് സഞ്ജയ് ജെയ്നിക്കെതിരായ കുറ്റം. സഞ്ജയ് ജയിന്‍ പണം പിരിച്ചെന്ന് എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. ഇതു തള്ളിയ സുപ്രീം കോടതി രൂക്ഷ വിമര്‍ശനത്തോടെ ഹര്‍ജി തള്ളി. വര്‍ത്തമാന പത്രം വായിക്കുന്നതു പോലും പ്രശ്നമെന്ന നിലയിലാ ണ് എന്‍ഐഎയുടെ പോക്കെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
2018 ഡിസംബറിലാണ് ജയിന്‍ അറസ്റ്റിലായത്. സംഘടന ആവശ്യപ്പെട്ട പണം നല്‍കിയെന്നതുകൊണ്ടു മാത്രം യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്ന് ജാമ്യം അനുവദിച്ചു കൊണ്ട് ഝാര്‍ഖണ്ഡ് ഹൈക്കോടതി വ്യ ക്തമാക്കിയിരുന്നു. സംഘടനയ്ക്കു പണം നല്‍കിയതുകൊണ്ട് അതിന്റെ തലവനെ കണ്ടതുകൊണ്ടോ ജയി ന്‍ സംഘടനയില്‍ അംഗമാണെന്നു വരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.